മുതുകോരമലയിൽ കുടുങ്ങിയ യുവാക്കൾ താഴെയിറങ്ങി

കൂട്ടിക്കൽ പഞ്ചായത്തിലെ മുതുകോരമല സന്ദർശിക്കാൻ എത്തിയപ്പോൾ മലയിൽ കുടുങ്ങിയ രണ്ടംഗസംഘം ഫയർ ഫോഴ്‌സ് എത്തിയപ്പോഴേക്കും താനേ മലയിറങ്ങി.പൊൻകുന്നം, അടൂർ സ്വദേശികളായ രാജീവ്, ജോജോ എന്നിവരാണ് മലയിൽ കുടുങ്ങിയത്.
മലയിൽ വഴിയറിയാതെ വിഷമിച്ച ഇവർ ഫയർഫോഴ്സിന്റെ നമ്പരിൽ വിവരമറിയിക്കുകയായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് സംഘം കൈപ്പള്ളിയിലെത്തിയെങ്കിലും മലമുകളിലേക്ക് എത്തുന്നതിനുമുമ്പ് ഇവർ സ്വയം വഴി കണ്ടെത്തി താഴെ എത്തി. ഈരാറ്റുപേട്ട യിൽ നിന്നും പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

(ഫോട്ടോ കടപ്പാട് )

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page