ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പ്, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിൽ പ്ലാൻ ഫണ്ട് വിഭാഗത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പരമാവധി 90 ദിവസത്തേക്കാണ് നിയമനം. എസ്.എസ്.എൽ.സി, എം.എസ്. ഓഫീസ്, ഡാറ്റ എൻട്രി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (എച്ച്), മലയാളം (എൽ) എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ അപേക്ഷ, ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ് എന്നിവ സഹിതം ഒക്ടോബർ 31ന് രാവിലെ 11ന് കോട്ടയം വയസ്‌കരക്കുന്നിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2568118.