ഡിജിറ്റൽ റീസർവ്വെ ഹെൽപ്പർ നിയമനം; എഴുത്തുപരീക്ഷ 30ന്
റീസർവ്വെയുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം താത്കാലിക അടിസ്ഥാനത്തിൽ ഹെൽപ്പർ തസ്തികയിലേക്ക് നിയനമനത്തിനുള്ള എഴുത്തു പരീക്ഷ ഒക്ടോബർ 30ന് രാവിലെ 10.30 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 44001 മുതൽ 44400 വരെ റോൾ നമ്പർ ലഭിച്ചവർ ഏറ്റുമാനൂർ മംഗളം ക്യാമ്പസിലെ എം.സി. വർഗ്ഗീസ് കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിലും 44401 മുതൽ 44750 വരെയുള്ളവർ ഏറ്റുമാനൂർ മംഗളം ഇംഗ്ലീഷ് മീഡിയം റസിഡെൻഷ്യൽ സ്‌കൂളിലും 44751- 45062 വരെയുള്ളവർ എറ്റുമാനൂർ വെട്ടിമുകൾ മംഗളം പോളിടെക്നിക് കോളേജിലും 45063 മുതൽ 45971 വരെയുള്ളവർ ഏറ്റുമാനൂർ വെട്ടിമുകൾ മംഗളം കോളേജ് ഓഫ് എൻജിനീയറിംഗിലുമാണ് പരീക്ഷ എഴുതേണ്ടത്.