ലഹരിക്കെതിരേ സൈക്കിൾ റാലി സംഘടിപ്പിച്ചു
ലഹരിക്കെതിരേ സൈക്കിൾ റാലി സംഘടിപ്പിച്ചു
കോട്ടയം: ലഹരിക്കെതിരേ നവകേരള മുന്നേറ്റം ക്യാമ്പയിന്റെ ഭാഗമായി എരുമേലി എക്സൈസ് റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളുമായി ചേർന്ന് വിദ്യാർഥികളുടെ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.
സൈക്കിൾ റാലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഫാ. വർഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. എരുമേലി എക്സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസർ എം.പി. സുനിൽ എന്നിവർ ആശംസ നൽകി. വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.കെ. നയന ലഹരി വിരുദ്ധ സന്ദേശം നൽകി. സൈക്കിൾ റാലിയിൽ വിദ്യാർത്ഥികളും അധ്യാപകരും എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.