ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ; അപേക്ഷിക്കാം
കോട്ടയം: പൊതു വിദ്യാലയ മികവുകൾ അവതരിപ്പിക്കാനുള്ള ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ അപേക്ഷിക്കാം. പാഠ്യ-പാഠ്യേതര മേഖലകളിൽ മികവു പുലർത്തുന്ന വിദ്യാലയങ്ങൾക്ക് 2020 ജൂൺ ഒന്നു മുതലുള്ള പ്രവർത്തനങ്ങൾ അവതരിപ്പിക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിദ്യാലയങ്ങൾക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ സമ്മാനങ്ങൾ നൽകും. അവസാന റൗണ്ടിലെത്തുന്ന മറ്റ് സ്‌കൂളുകൾക്ക് രണ്ടു ലക്ഷം രൂപ വീതം ലഭിക്കും. താത്പര്യമുള്ള വിദ്യാലയങ്ങൾ നവംബർ നാലിനകം www.hv.kite.kerala.gov.in വഴി അപേക്ഷിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.