പൂജാരി അറസ്റ്റിൽ
കോട്ടയം:മധുസൂദനൻ എംഎൽഎക്കെതിരെ വധഭീഷണി മുഴക്കിയയാൾ പിടിയിൽ.കണ്ണൂർ സ്വദേശി വിജേഷാണ് പിടിയിലായത്. പയ്യന്നൂർ പോലീസ് മുണ്ടക്കയത്ത് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ മുണ്ടക്കയത്തെ വെള്ളനാടിയിലുള്ള ഒരു ക്ഷേത്രത്തിൽ വ്യാജപേരിൽ ഒളിച്ചു കഴിയുകയായിരുന്നു. ബ്രഹ്മചാരി വിജേഷ് ചൈതന്യ എന്ന പേരിലായിരുന്നു ക്ഷേത്രത്തിൽ പൂജാരിയായി പോയത്.
ഒക്ടോബർ ആദ്യവാരമാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും പയ്യന്നൂർ എംഎൽഎയുമായ ടി ഐ മധുസൂദനനെ കൊല്ലുമെന്ന് വിജേഷ്ഭീ ഭീഷണിപ്പെടുത്തിയത്. ഫോണിലൂടെയാണ് വിജേഷാണ് ഭീഷണി മുഴക്കിയിരുന്നത്. സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് തകർക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. വിജേഷ് നേരത്തെയും പലതവണ സിപിഎം നേതാക്കൾക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടുണ്ട്. പി ജയരാജനെതിരെ വധഭീഷണി മുഴക്കിയ കേസിലും പ്രതിയാണ് വിജേഷ്.