കാഞ്ഞിരപ്പള്ളിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വഴിയാത്രക്കാരന് പരുക്കേറ്റു.
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വഴിയാത്രക്കാരന് പരുക്കേറ്റു.
രാവിലെ 8 മണിയോടെയായിരുന്നു തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
കുരിശുകവലയിലെ മാടക്കടയ്ക്ക് സമീപം നിൽക്കുകയായിരുന്ന വഴിയാത്രക്കാരനെയാണ് തെരുവുനായ ആക്രമിച്ചത് .
നായയുടെ ആക്രമണം തടയുന്നതിനിടെ കൈവിരലിലാണ് ഇയാൾക്ക് കടിയേറ്റത്.
തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതേ നായ തന്നെ പരിസരത്തുണ്ടായിരുന്ന മറ്റൊരു നായയെയും കടിച്ചിട്ടുണ്ട്.
രാവിലെ 7 മണിയോടെ മറ്റൊരാളെയും തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.