കോട്ടയം എംപ്ലോയബിലിറ്റി സെന്റര്‍ തൊഴില്‍ മേള ഒക്ടോബർ 28ന്
കോട്ടയം എംപ്ലോയബിലിറ്റി സെന്റര്‍ തൊഴില്‍ മേള
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും തലയോലപ്പറമ്പ് ഐ.സി.എം കംപ്യൂട്ടേഴ്സും സംയുക്തമായി തൊഴില്‍ മേള നടത്തുന്നു. ഒക്ടോബര്‍ 28ന് രാവിലെ ഒമ്പതിന് ഐ.സി.എം കംപ്യൂട്ടേഴ്സില്‍ ആരംഭിക്കുന്ന മേളയില്‍ ആയിരത്തോളം ഒഴിവുകളുമായി 15 കമ്പനികള്‍ പങ്കെടുക്കും . എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0481 -2563451/2565452.