കോട്ടയത്ത് വിദ്യാർത്ഥികൾക്ക് നേരെ എസ്എഫ്ഐ ആക്രമണം
കോട്ടയം:കോട്ടയത്ത് എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം
രണ്ട് കെ എസ് യു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
തലശ്ശേരി സ്വദേശിയും, കോട്ടയം ബസേലിയോസ് കോളേജിലെ ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥിയുമായ മുഹമ്മദ് റിസ്വാൻ, സഹപാഠി കട്ടപ്പന സ്വദേശി ആൽവിൻ സോജൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ മുഹമ്മദ് റിസ്വാന് തല, വാരിയെല്ലുകൾ കൈകൾ, കാൽ, എന്നിവിടങ്ങളിൽ പരിക്കേറ്റു.
ഗുരുതര പരിക്കായതിനാൽ റിസ്വാനെ കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നു വൈകിട്ട് 7 മണിയോടെ വാരിശ്ശേരിയിലെ ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോഴാണ് സിഎംഎസ് കോളേജിന് സമീപത്ത് വച്ച് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്.
പത്തോളം വരുന്ന എസ്എഫ്ഐ പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നും, ഇവരെ കൃത്യമായി തിരിച്ചറിയാവന്നവരാണെന്നും മുഹമ്മദ് റിസ്വാനും, ആൽൽവിനും കോട്ടയം വെസ്റ്റ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇരുകൂട്ടരും തമ്മിൽ യൂണിയൻ പ്രവർത്തനത്തിൻ്റെ പേരിൽ നേരത്തെ കോളേജിൽ തർക്കം നിലനിന്നിരുന്നു.