പണത്തെച്ചൊല്ലി ത​ർ​ക്കം; മ​ധ്യ​വ​യ​സ്ക​ൻ കൊല്ലപ്പെട്ട കേസിൽ പ്ര​തി പി​ടി​യി​ൽ

പണത്തെച്ചൊല്ലി ത​ർ​ക്കം; മ​ധ്യ​വ​യ​സ്ക​ൻ കൊല്ലപ്പെട്ട കേസിൽ പ്ര​തി പി​ടി​യി​ൽ

മു​​ണ്ട​​ക്ക​​യം ഈ​​സ്റ്റ്: പാ​​ലൂ​​ർ​​ക്കാ​​വ് ല​​ക്ഷം​​വീ​​ട് കോ​​ള​​നി​​യി​​ൽ കു​​ന്നും​​പു​​റ​​ത്തു കു​​ഞ്ഞു​​മോ​​ൻ(58) കൊ​ല്ല​പ്പെ​ട്ട സം​​ഭ​​വ​​ത്തി​​ൽ ക​​റു​​ക​​ച്ചാ​​ൽ മ​​ന്തു​​രു​​ത്തി വെ​​ട്ടി​​ക്കാ​​വു​​ങ്ക​​ൽ സ​​ഞ്ജു (ഷി​​ജു-27) അ​റ​സ്റ്റി​ൽ. പെ​​രു​​വ​​ന്താ​​നം പോ​​ലീ​​സാ​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​ത്. ക​​ഴി​​ഞ്ഞ തി​​രു​​വോ​​ണത്ത​​ലേ​​ന്നാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം.
പാ​​ലൂ​​ർ​​ക്കാ​​വി​​ലെ സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ വീ​​ട് നി​​ർ​​മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​യി​​രു​​ന്നു മൂ​​വ​​ർ സം​​ഘം ഒ​​ന്നി​​ക്കു​​ന്ന​​ത്. ഹി​​റ്റാ​​ച്ചി ഓ​​പ്പ​​റേ​​റ്റ​​ർ ആ​​യി​​രു​​ന്നു സ​​ഞ്ജു. മ​ഴ മൂ​ലം പ​ണി ത​ട​സ​പ്പെ​ട്ട​തോ​ടെ കു​​ഞ്ഞു​​മോ​​നും സ​​ഞ്ജു​​വും മ​റ്റൊ​രു സു​​ഹൃ​​ത്തും ചേ​​ർ​​ന്നു നി​​ർ​​മാ​​ണ​​ത്തി​​ലി​​രു​​ന്ന വീ​​ടി​​ന്‍റെ പ​​രി​​സ​​ര​​ത്ത് ഒ​​രു​​മി​​ച്ചി​​രു​​ന്നു മ​​ദ്യ​​പി​​ച്ചു.
തു​​ട​​ർ​​ന്നു ​വീ​​ണ്ടും മ​​ദ്യം വാ​​ങ്ങാ​​നാ​​യി നി​​ർ​​മാ​​ണ​​ത്തി​​ലി​​രു​​ന്ന വീ​​ടി​​ന്‍റെ സ​​മീ​​പ​​ത്തു​​കി​​ട​​ന്ന ഇ​​രു​​മ്പ് ക​​മ്പി​​ക​​ൾ മു​​ണ്ട​​ക്ക​​യ​​ത്തെ അ​​ക്രി​​ക്ക​​ട​​യി​​ൽ വി​​റ്റു. ആ ​പ​​ണം കൊ​​ണ്ട് വീ​​ണ്ടും മ​​ദ്യം വാ​ങ്ങി. മൂ​​വ​​ർ സം​​ഘ​​ത്തി​​ൽ ഒ​​രാ​​ൾ പി​​ന്നീ​​ടു മ​​ദ്യം ക​​ഴി​​ക്കാ​​തെ ഒ​​ഴി​​വാ​​യി. അ​​തോ​​ടെ കു​​ഞ്ഞു​​മോ​​നും സ​​ഞ്ജു​​വും പാ​​ലൂ​​ർ​​ക്കാ​​വി​​ലെ തോ​​ട്ടു​​പു​​റ​​മ്പോ​​ക്കി​​ലി​​രു​​ന്നു വീ​​ണ്ടും മ​​ദ്യ​​പി​​ച്ചു.
ഇ​തി​നി​ടെ, മ​​ദ്യ​​ത്തി​​ന്‍റെ പ​​ണ​​ത്തെ​​ച്ചൊ​​ല്ലി ഇ​​രു​​വ​​രും ത​​മ്മി​​ൽ ത​​ർ​​ക്ക​​മു​​ണ്ടാ​​യി. ത​​ർ​​ക്ക​​ത്തി​​നി​​ടെ കു​​ഞ്ഞു​​മോ​​നെ പ്ര​​തി​​യാ​​യ സ​​ഞ്ജു മാ​​ര​​ക​​മാ​​യി മ​ർ​ദി​ച്ച് ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കു​​ണ്ടാ​​യി​​രു​​ന്ന തോ​​ട്ടി​​ലേ​ക്കു ത​​ള്ളി​​യി​ട്ടെ​ന്നാ​ണ് കേ​സ്. മ​​ര​​ണം ഉ​​റ​​പ്പാ​​ക്കി​​യ സ​​ഞ്ജു ബൈ​​ക്കി​​ൽ ഇ​​വി​​ടെ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.
പി​​ന്നീ​​ട് ഇ​​ത​​ര സം​​സ്ഥാ​​ന​​ത്തേ​​ക്കു ക​​ട​​ന്നു. കു​​ഞ്ഞു​​മോ​​ന്‍റെ മൃ​​ത​​ദേ​​ഹം തോ​​ട്ടി​​ൽ ക​​ണ്ടെ​​ത്തി​​യ​​തോ​​ടെ പെ​​രു​​വ​​ന്താ​​നം പോ​​ലീ​​സ് അ​​സ്വ​​ാഭാ​​വി​​ക മ​​ര​​ണ​​ത്തി​​നു കേ​​സെ​​ടു​​ത്തു. അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ കൊ​​ല​​പാ​​ത​​ക​​മാ​​ണ​​ന്നു തെ​​ളി​​ഞ്ഞു. ര​ക്ഷ​പ്പെ​ട്ട ശേ​ഷം ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ള്ള​​വ​​രു​​ടെ ഫോ​​ണാ​​യി​​രു​​ന്നു പ്ര​​തി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്.
സ്വ​​ന്ത​​മാ​​യു​​ള്ള ഫോ​​ൺ സ്വി​​ച്ച് ഓ​​ഫ് ചെ​​യ്ത​​തും അ​​ന്വേ​​ഷ​​ണ​​ത്തെ ബാ​​ധി​​ച്ചു. ട്രെ​​യി​​നു​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​യി​​രു​​ന്നു സ​​ഞ്ജു​​വി​​ന്‍റെ സ​​ഞ്ചാ​​രം. ഇ​​തു മ​​ന​​സി​​ലാ​​ക്കി​​യ പെ​​രു​​വ​​ന്താ​​നം പോ​​ലീ​​സ് സ​​ഞ്ജു സ​​ഞ്ച​​രി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​ല്ലാം പോ​​ലീ​​സി​​നെ നി​​യോ​​ഗി​​ക്കു​​ക​​യും ച​​ങ്ങ​​നാ​​ശേ​​രി റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ​​നി​​ന്നു പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. പ്ര​തി​യെ സ്ഥ​ല​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു. പീ​​രു​​മേ​​ട് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

(കടപ്പാട്. മാധ്യമം )

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page