വില്പനയ്ക്കായി കൊണ്ടുവന്ന എംഡി എംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി
വില്പനയ്ക്കായി കൊണ്ടുവന്ന എംഡി എംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. അയ്മനം വാരിശ്ശേരി വലിയവീട്ടിൽ എബ്രഹാമിന്റെ മകൻ ബിച്ചു ജെ എബ്രഹാം (18) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത് . ജില്ലാപോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വെസ്റ്റ് പോലീസും, DANSAF ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 0.14ഗ്രാം MDMA യുമായി ഇയാളെ കോട്ടയം ശാസ്ത്രീ റോഡിലുള്ള ലോഡ്ജിന് സമീപം വച്ച് പിടികൂടിയത്. ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ശക്തമായ പരിശോധന ഏർപ്പെടുത്തിയിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്. ഒ അനൂപ് കൃഷ്ണ, എസ്.ഐ.ശ്രീജിത്ത് ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു . ഇയാൾക്ക് ലഹരിവസ്തുക്കൾ എത്തിച്ചു കൊടുക്കുന്നവരെപ്പറ്റിയുള്ള അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.