പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മണിമല : പ്രായപൂർത്തിയാകാത്ത
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ
യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളാവൂർ കടയനിക്കാട് ഭാഗത്ത്
രണ്ടുമാക്കൽപടി വീട്ടിൽ അനന്തു ചന്ദ്രൻ
(22)എന്നയാളെയാണ് മണിമല
പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ
അതിജീവിതയെ പലപ്രാവശ്യമായി
ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു
വരികയായിരുന്നു. അതിജീവിത
വയറുവേദനയെ തുടർന്ന് ഡോക്ടറെ
സമീപിക്കുകയും പെൺകുട്ടി ഡോക്ടറോട്
വിവരം തുറന്നുപറയുകയുകയുമായിരുന്നു.
തുടർന്ന് ചൈൽഡ് ലൈൻ മുഖാന്തിരം
മണിമല പോലീസ് കേസ് രജിസ്റ്റർ
ചെയ്യുകയും യുവാവിനെ
പിടികൂടുകയുമായിരുന്നു. മണിമല
എസ്.എച്ച്.ഓ ഷാജിമോൻ ബി,
എസ്.ഐ മാരായ സാബു ആന്റണി,
ജയ്മാൻ, എ.എസ്.ഐ. റോബി ജെ
ജോസ്, സി.പി.ഓ സാജുദ്ദീൻ എന്നിവർ
ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.