എരുമേലിയിൽ വീട്ടു മുറ്റത്ത് എത്തിയ പെരുമ്പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനപാലകന് കടിയേറ്റു
എരുമേലി: എരുമേലിയിൽ വീട്ടു മുറ്റത്ത് എത്തിയ പെരുമ്പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനപാലകന് കടിയേറ്റു. എരുമേലി ടൗണിന് സമീപം വാഴക്കാലായിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കെഎസ്ഇബി സബ് എൻജിനായർ ഹഫീസിന്റെ വീട്ടുമുറ്റത്തായിരുന്നു പാമ്പിനെ കണ്ടത്. ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ രണ്ടു പേരാണ് വീട്ടുമുറ്റത്ത് പെരുമ്പാമ്പിനെ കണ്ടത്. തുടർന്നു, ഇവർ ബഹളം വച്ചതോടെ നാട്ടുകാരും വീട്ടുകാരും എത്തി. തുടർന്ന് പൊലീസിലും വനം വകുപ്പിലും അഗ്നിരക്ഷാ സേനയിലും അറിയിക്കുകായയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ പ്ലാച്ചേരിയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പാമ്പിനെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പ് അപ്രതീക്ഷിതമായി വനം വകുപ്പ് ജീവനക്കാരനെ കടിച്ചത്. പാമ്പ് കടിച്ചിട്ടും സാഹസികമായി തന്നെ ജീവനക്കാർ ചേർന്ന് പാമ്പിനെ പിടികൂടി. കടിയേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.