പോലീസിനെ കണ്ട് മൂന്ന് വയസ്സുകാരന് പേടിച്ചു കസ്റ്റഡിയിലെടുത്ത് മധുരം നല്കി’ പോലീസുകാര്‍
പോലീസിനെ കണ്ട് 3 വയസ്സുകാരന് പേടിച്ചു കസ്റ്റഡിയിലെടുത്ത് മധുരം നല്കി’ പോലീസുകാര്‍
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ എസ്.ഐ. അരുൺ തോമസിന്റെ മടിയിലിരിക്കുന്ന ദേവജിത്ത്.
കാഞ്ഞിരപ്പള്ളി: പോലീസിനെ ആദ്യം പേടിയായിരുന്നു കുഞ്ഞ് ദേവജിത്തിന്. പോലീസ് ‘പിടിച്ച’തോടെ എല്ലാം മാറി. വിഴിക്കിത്തോട് ചെറുവള്ളിയില്‍ അനില്‍കുമാര്‍-നയന ദമ്പതിമാരുടെ ഇളയമകന് ദേവജിത്തിനെ(3)യാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്നേഹത്തടവിലാക്കിയത്.
ശനിയാഴ്ച വീടിനടുത്ത് മറ്റൊരു കേസ് അന്വേഷണത്തിനായി എത്തിയപ്പോഴാണ് ദേവജിത്ത് പോലീസിനെ കണ്ട് ഭയന്നത്. മുത്തച്ഛനൊപ്പം വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് പോലീസ് എത്തിയത്. പിന്നീട് പേടിച്ച് രാത്രിയിലും കരച്ചില് നിര്‍ത്താതെ ഇരുന്ന കുട്ടിയുടെ കാര്യം അച്ഛന് അനില്‍കുമാര്‍, എസ്.ഐ. അരുണ്‍ തോമസിനെ അറിയിച്ചു. പിറ്റേന്ന് കുട്ടിയുമായി സ്റ്റേഷനിലെത്താന്‍ അദ്ദേഹം പറഞ്ഞു.
പോലീസുകാര്‍ക്കൊപ്പം ദേവജിത്ത് ഒരു മണിക്കൂറോളം ചെലവഴിച്ചു. പോലീസ് സ്റ്റേഷനില്‍ എസ്.ഐ. അരുണ്‍ തോമസ് ദേവജിത്തിനെ മടിയിലിരുത്തി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തു.