മുണ്ടക്കയത്ത് ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിലെ വെയ്റ്റിങ് ഷെഡ്‌ഡിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം.
ചിത്രം. പ്രതീകൽമകം
മുണ്ടക്കയത്ത് ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിലെ വെയ്റ്റിങ് ഷെഡ്‌ഡിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം.
മുണ്ടക്കയം:മുണ്ടക്കയത്ത് ടൂറിസ്റ്റ് ടാക്സി സ്റ്റാൻന്റിലെ വെയ്റ്റിങ് ഷെഡ്‌ഡിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം തുടർകഥയാവുന്നു. ടൂറിസ്റ്റ് ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ വിശ്രമിക്കാനായി പണിതിരിക്കുന്ന വൈറ്റിങ് ഷെഡ്‌ഡിൽ വൈകുന്നേരങ്ങളിൽ പരസ്യ മദ്യപാനം എന്ന് ഇതിനുമുമ്പും പരാതി തീർന്നിരുന്നു. രാത്രി ഡ്രൈവർമാർ പോയി കഴിഞ്ഞാൽ ഇവിടം കയ്യടക്കുന്നത് സാമൂഹികവിരുദ്ധരാണ്. ഇന്ന് വൈകുന്നേരം 7 മണി മുതൽ ഇവിടെ മദ്യപിച്ചുള്ള വാക്കേറ്റം നടന്നിരുന്നു. ബസ്റ്റാൻഡിലെ മുകൾഭാഗത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ വരുന്ന വഴി തടസ്സപ്പെടുത്തി വൈകുന്നേരങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതും സ്ഥിരം പരിപാടിയാണ്.. ഇന്ന് വൈകിട്ട് റോഡിന് നടുവിൽ നിന്നും വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ടവരെ മദ്യപാനം ചേർന്ന് ആക്രമിക്കാൻ നോക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. സന്ധ്യമയങ്ങിയാൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതിനാൽ ഇവിടെ എന്തും നടക്കുമെന്ന അവസ്ഥയാണ്. ദീർഘദൂര ബസുകൾ ഒന്നും ഇല്ലാത്ത മുണ്ടക്കയം സ്റ്റാൻഡിൽ രാത്രി ഏറെ ആയാലും ടൂറിസ്റ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്