ഉദ്യാനവൽക്കരണം നടത്തി
വേലനിലം: വേലനിലം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർ പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി കൂട്ടിക്കൽ ഇളംകാട് റോഡിന്റെ ഒന്നാം വാർഡിന്റെ പരിധിയിൽ വരുന്ന പാതയോരങ്ങളിൽ ഉദ്യാനവൽക്കരണം നടത്തി . സംഘത്തിന്റെ പ്രസിഡണ്ടും ഒന്നാം വാർഡ് മെമ്പറുമായ ജോമി തോമസ് ഉദ്ഘാടനം ചെയ്തു. ഷാനവാസ് പുളിക്കൽ നേതൃത്വം നൽകി