വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന്സ മീപം കാട്ടാന

ഇടുക്കി: ദേശീയ പാതയിൽ കുട്ടിക്കാനം –
മുണ്ടക്കയം റൂട്ടിൽ കാട്ടാനയെത്തിയത്
പരിഭ്രാന്തി പരത്തി. വളഞ്ചാങ്കാനം
വെള്ളച്ചാട്ടത്തിനു സമീപത്താണ് തിങ്കളാഴ്ച്ച
ഉച്ചയോടെ കൊമ്പനാന എത്തിയത്. ആനയെ
കണ്ടതോടെ വഴിയാത്രക്കാർക്കും
കൗതുകമായി.
എന്നാൽ ആന പ്രദേശത്ത്
നിലയുറപ്പിക്കുമോയെന്ന ഭീതിയിലായിരുന്നു
പ്രദേശവാസികൾ. അൽപ സമയത്തിനു
ശേഷം ആന കാട്ടിലേക്ക് മറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page