പൂഞ്ഞാര്‍ എം എല്‍ എ യ്‌ക്കെതിരെ രൂക്ഷമായ ആരോപണവുമായി യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞകടമ്പന്‍
കോട്ടയം: പ്രളയ ദുരന്തം ഉണ്ടായി ഒരു വർഷം കഴിഞ്ഞിട്ടും വീടുകൾ തകർന്നവർക്കും, കൃഷി നശിച്ചവർക്കും നഷ്ടപരിഹാരമോ, പുനരധിവാസ പദ്ധതിയോ നടപ്പാക്കാൻ സാധിക്കാത്തത് എൽ.ഡി.എഫ്. സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
യാത്ര സൗകര്യവും വെളിച്ചവും, വെള്ളവും പോലും പൂർണമായി പുനരുദ്ധരിക്കാൻ ശ്രമിക്കാതെ പൂഞ്ഞാർ എം.എൽ.എ. ജനങ്ങളെ പ്രഖ്യാപനങ്ങൾ നടത്തി കബളിപ്പിക്കുകയാണെന്നും സജി പറഞ്ഞു.
പാറമടക്കാരിൽ നിന്നും പണപ്പിരിവ് നടത്താൻ സെബാസ്റ്റ്യൻ കുളത്തുങ്കൻ എംഎൽഎ ഇടനിലക്കാരനായി പഞ്ചായത്ത് മെബറെ ഉപയോഗിച്ച് പാറമടക്കരെ ഭീഷണിപ്പെടുത്തുന്നതായി പുറത്തുവന്ന വീഡിയോ സംബന്ധിച്ച് അന്വോഷ്ണം നടത്തണമെന്നും സജി ആവശ്യപ്പെട്ടു.
പ്രളയ പുനരധിവാസത്തേക്കാൾ എംഎൽഎ പ്രാധാന്യം നൽകുന്നത് പാറമടക്കാരെ ഭീഷണിപ്പെടുത്തി പണം സമാഹരിക്കാൻ ആണെന്നും,
കൂട്ടിക്കൽ പ്രദേശത്തും പാറമട ലോബിക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന എംഎൽഎയുടെ നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് കേരളാ കോൺഗ്രസ് നേതൃത്വം നൽകുമെന്നും സജി പറഞ്ഞു.