ഏകദിന ഉപവാസവും പ്രതിക്ഷേധ ദിനവും നടത്തി
ഏന്തയാർ :കൂട്ടിക്കലിനെ തകർത്ത പ്രളയം നടന്നിട്ട് ഒരു വർഷമായിട്ടും സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും അനാസ്ഥയിൽ പ്രതിഷേധിച്ചു ഏകദിന ഉപവാസവും പ്രതിക്ഷേധ ദിനവും നടത്തി.
ഉപവാസസമരം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു .സമരത്തിന്റെ ഭാഗമായി പ്രളയത്തിൽ ജീവൻ നഷ്ടപെട്ടവർക്കായി സമൂഹപ്രാർത്ഥന നടത്തി .വൈകിട്ട് മൂന്ന് മണി മുതൽ നടത്തിയ പ്രതിക്ഷേധ സായഹ്നം എംപി ആന്റോ ആന്റണി ഉൽഘാടനം ചെയ്തു .ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി . ജിജോ കാരക്കാട് അദ്ധ്യഷത വഹിച്ച യോഗത്തിൽ . ഡിസിസി ജനറൽ സെക്രട്ടറിമാരായ ജോമോൻ ഐക്കര,പ്രകാശ് പുളിക്കൻ,റോണി.കെ ബേബി, ബ്ലോക്ക് പ്രസിഡന്റ് അഡ്വ മുഹമ്മദ് ഇല്യാസ്, ജനറൽ സെക്രട്ടറി അബ്ദു ആലസംപാട്ടിൽ, അൻസാരി മഠത്തിൽ, കെ ആർ . രാജി, കെ എൻ വിനോദ്, ജോസ് ഇടമന, ഐഷാ ഉസ്മാൻ, മായ ജയേഷ്,ആൻസി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു