കാണക്കാരിയിൽ ഭാര്യയുടെ കൈ വെട്ടിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കാണക്കാരിയിൽ ഭാര്യയുടെ കൈ വെട്ടിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉഴവൂർ അരീക്കരയിൽ ആണ് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂർ കാണക്കാര് സ്വദേശിയായ പ്രദീപ് ഭാര്യ മഞ്ജുവിനെ വെട്ടി പരിക്കേൽപ്പിച്ചത്. മഞ്ജുവിന്റെ കൈവിരലുകൾ അറ്റുപോയിരുന്നു. ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റ മഞ്ജുവിന് അടിയന്തര ശസ്ത്രക്രിയ നടത്തുകയും കൈവിരലുകൾ തുന്നിച്ചേർക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ഉച്ചയോടെ പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.