കൂട്ടിക്കൽ പഞ്ചായത്തിലെ പാതയോരങ്ങൾ ഇനി പ്രകാശപൂരിതം
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ റോഡുകളും പ്രകാശപൂരിതമാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 24ലക്ഷം മുതൽ മുടക്കി സ്ട്രീറ്റ് ലൈൻ വലിച്ച് ബൽബുകൾ സ്ഥാപിച്ചതിന്റെ സ്വിച്ച് ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് സജിമോൻ നിർവഹിച്ചു. പൂർണ്ണമായും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മാത്രം ആരംഭിച്ച ഈ പദ്ധതി സെൻസർ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനായി പതിനൊന്നുലക്ഷം വകയിരുത്തി കെ എസ് ഇ ബി യിൽ ഇതിന്റെ പണികൾ ഉടൻ ആരംഭിക്കുകയും പ്രവൃത്തി പൂർത്തിയാകുന്നതോടെ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പ്രധാനറോഡുകളും പ്രകാശപൂരിതമാകുമെന്ന് അധികൃതർ അറിയിച്ചു. സ്വിച്ച് ഓൺ കർമ്മത്തിൽ വൈസ് പ്രസിഡന്റും,മുഴുവൻ വാർഡ് മെമ്പർമാരും, കെ എസ് ഇ ബി ഉദ്യോഗസ്ഥരും, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പങ്കെടുത്തു.