മീനച്ചിലാറ്റിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
മീനച്ചിലാറ്റിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.
ഈരാറ്റുപേട്ട :
നഗരസഭ ആറാം വാർഡ് മാതാക്കലിൽ താമസിക്കുന്ന കന്നു പറമ്പിൽ ഷാഹുലിന്റെ മകൻ പത്തനാട് ഉസ്മാനിയ അറബിക് കോളേജ് വിദ്യാർത്ഥി മുഹമ്മദ് അഫ്സൽ (14 ) ലാണ് മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു.
ഈരാറ്റുപേട്ട നഗരസഭയിലെ ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു പത്തനാട്ട് പഠിക്കുന്ന അഫ്സലും അനുജനും സുഹൃത്തും . ആറിന്റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ അഫ്സൽ കയത്തിൽ പെടുകയായിരുന്നു.
നാട്ടുകാരും ഫയർഫോഴ്സും പോലീസും ടീം നന്മ കൂട്ടവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി. പിഎംസി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.