മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ കലോത്സവം നടത്തി
മുരിക്കുംവയൽ:
ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ കലോത്സവം നടത്തി. പി.ടി .എ പ്രസിഡൻ്റ് കെ. റ്റി .സനൽ അധ്യക്ഷത വഹിച്ച യോഗം കോമഡി ഫെയിം കൂട്ടിക്കൽ പ്രജീഷ് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പാൾ ഇൻചാർജ് എം. പി. രാജേഷ് ,വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ, കെ വി ജയലാൽ ,
കെ എസ് സുനിൽ ,എം ആർ രാജേഷ് ,പി ബി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടത്തി.