പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
അടിമാലി കത്തിപ്പാവ് ഭാഗത്ത് മേലേക്കുന്നേൽ വീട്ടിൽ അരുൺ( 29) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ബസ്സിൽ യാത്ര ചെയ്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പെൺകുട്ടി കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകുകയും, പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി കുര്യൻ, എസ്.ഐ അരുൺ തോമസ്, സിവിൽ പോലീസ് ഓഫീസർ സമീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.