ആടിനെ വന്യമൃഗം ആക്രമിച്ചു കൊലപ്പെടുത്തി. കടുവയെന്ന് സംശയം
ആടിനെ വന്യമൃഗം ആക്രമിച്ചു കൊലപ്പെടുത്തി. കടുവയെന്ന് സംശയം
കോരുത്തോട്: കോരുത്തോട് കൊമ്പുകുത്തി വനാതിർത്തിയിൽ മൈനാക്കുളം ഭാഗത്ത് ആടിനെ വന്യമൃഗം ആക്രമിച്ചു കൊലപ്പെടുത്തി. ആടിനെ കടുവ ആക്രമിച്ചതായാണ് നാട്ടുകാർ സംശയിക്കുന്നത് മൈനാകുളം ടോപ്പിൽ ചെത്തിമറ്റം കുഞ്ഞിന്റെ ആടിന് നേരെയാണ് ആക്രമണം ഉണ്ടായത്. മേഖലയിൽ ഇതിനുമുമ്പും വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടുണ്ട്. വിഷയം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല