ഗഞ്ചാവുമായി മുണ്ടക്കയത്ത് രണ്ട് പേർ പിടിയിൽ.
മുണ്ടക്കയം:1.610 kg ഗഞ്ചാവുമായി മുണ്ടക്കയത്ത് രണ്ട് പേർ പിടിയിൽ. കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിൻ്റെ നേതൃത്വത്തിൽ മുണ്ടക്കയം ബസ്റ്റാൻ്റിൽ നടത്തിയ പരിശോധനയിലാണ് കൊച്ചി തോപ്പുംപടി സ്വദേശിയായ ഷിഹാബ്, (43 വയസ്) എന്നയാളും പ്രായപൂർത്തിയാകാത്ത ഒരാളും പിടിയിലായത്.തമിഴ്നാട്ടിലെ കമ്പത്ത് നിന്നും 28000 രൂപയ്ക്ക് വാങ്ങിച്ച് മട്ടാഞ്ചേരിയിൽ വിൽപന നടത്തുന്നതിനായി കൊണ്ടു പോകുമ്പോഴാണ് ഇവർ പിടിയിൽ ആയത്. ഷിഹാബിനെ കോടതിയിലും പ്രായപൂർത്തിയാകാത്ത ആളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയും ഹാജരാക്കും. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കുമാർ, പ്രസാദ്, ആഷ, മധു എന്നിവർ പങ്കെടുത്തു.