ജില്ലാ യുവസമിതിയുടെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ യുവ സമിതിയുടെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.കെട്ട്മുറുക്ക് എന്ന പേരിൽ എരുമേലി കെടിഡിസി പിൽഗ്രിം സെൻ്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ അക്കാദമിക് – കലാ- കായിക പഠന പ്രവർത്തനങ്ങൾക്ക് രൂപം നൽകി.യുവ സമിതി സംസ്ഥാന സമിതിയംഗം അനുരാഗ് നാദാപുരം, വിനോദ് കാലടി, അമൽ ജി കൃഷ്ണ,ആവണി കെ അജി, അനുരാധ തട്ടാരത്ത്,സുമേഷ് പി.കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.കാഞ്ഞിരപ്പള്ളി ബ്ളോക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.എസ്.കൃഷ്ണകുമാർ, എ Iരുമേലി പഞ്ചായത്തംഗം കെ.ആർ.അജേഷ്,പരിഷത്ത് ജില്ലാ സെക്രട്ടറി എസ്.എ.രാജീവ്,പ്രസിഡണ്ട് സി.ശശി, വൈസ് പ്രസിഡണ്ട് വി.പി.ശശി, മേഖല സെക്രട്ടറി എൻ.സോമനാഥൻ, പ്രസിഡണ്ട് കെ.എൻ.രാധാകൃഷ്ണ പിള്ള, നാടക കലാകാരൻ ഏ.ജി.പി ദാസ്, നാടൻ പാട്ട് കലാകാരൻ രാഹുൽ കൊച്ചാപ്പി, ഇൻഫർമേഷൻ കേരളാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.ആർ.വേദവ്യാസൻ, പ്രഥമാധ്യപകാരായ എം.എ.സജികുമാർ, എൻ.കെ.സുരേഷ് കുമാർ, പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി കെ.എസ്.സനോജ് എന്നിവർ ക്യാമ്പംഗങ്ങളുമായി സംവദിച്ചു. യുവ സമിതി ജില്ലാ കൺവീനർ അലോക് ദാസ് ക്യാമ്പ് പരിപ്രേഷ്യവും, ക്യാമ്പ് ഡയറക്ടറും പരിഷത്ത് ജില്ലാ സമിതിയംഗവുമായ അഡ്വ.എം.എ.റിബിൻ ഷാ സമാപന പ്രസംഗവും നടത്തി.