മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്ര പ്രവർത്തിപരിചയമേള നടത്തി
മുരിക്കുംവയൽ: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സബ് ജില്ലാതല അനുബന്ധിച്ചുള്ള ശാസ്ത്ര പ്രവർത്തി പരിചയ മേളയും പ്രദർശനവും നടത്തി . കുട്ടികൾ തങ്ങളുടെ വിവിധ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമായി ഇത് മാറി. പാഴ്വസ്തുക്കൾ കൊണ്ട് വിവിധ തരം ഉൽപ്പന്നങ്ങൾ ചവിട്ടി നിർമ്മാണം, സജീവമായ അഗ്നിപർവ്വതം, സംഖ്യാ ചാർട്ട് എന്നിവ ഉൾപ്പെടുന്ന വിവിധയിനം മൽസരങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ എച്ച്. എം. പി .എ റഫീക്ക് അധ്യക്ഷത വഹിച്ചു. പി.ടി എ പ്രസിഡൻ്റ് സി ജൂകൈതമറ്റം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻ ചാർജ് എം.പി രാജേഷ് ,വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ ,
ബി സുരേഷ് കുമാർ ,ടി .എച്ച് .ഷീജാമോൾ ,സുനിൽ സെബാസ്റ്റ്യൻ ,
കെ വി ജയലാൽ എന്നിവർ പ്രസംഗിച്ചു.