ഗാന്ധിജയന്തി വാരാഘോഷ സമാപനം നടത്തി
പെരുവന്താനം:ഗാന്ധിജയന്തി വാരാഘോഷ സമാപനം നടത്തി
പെരുവന്താനംപൂമരത്തണൽ പ്രകൃതി കുടുംബവും കുട്ടിക്കാനം മരിയൻ കോളേജ് ബികോം രണ്ടാംവർഷ എ ബാച്ച് വിദ്യാർഥികളും സംയുക്തമായി ഗാന്ധി ജയന്തി വാരാഘോഷ സമാപനം പെരുവന്താനം ഗവ യു പി എസ് സ്കൂളിൽ നടത്തി.ഇതിനോടനുബന്ധിച്ച് സ്കൂൾ പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ച് കൊണ്ട്ശുചീകരണവും , വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കോളേജിലെ ബീകോം എ. ബാച്ചിലെ അറുപത്തിമൂന്ന് കുട്ടികളും പൂമര തണൽ പ്രവർത്തകരുംകോളേജ് അധികൃതരും പ്രവർത്തനങ്ങളിൽ പങ്കെടുത്തു.മരിയൻ കോളേജ് ബി.കോം വിഭാഗം മേധാവി ഡോ കെ.വി തോമസ് അധ്യക്ഷത വഹിച്ച യോഗം പെരുവന്താനംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി ഉത്ഘാടനം ചെയ്തു. മുറിഞ്ഞ പുഴ ഡെപ്യൂട്ടി ഫോറസ്റ്റ് റയ്ഞ്ച് ഓഫീസർ കെ.സുനിൽമുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം കെ ആർ വിജയൻ മുഖ്യപ്രഭാഷണം നടത്തി. പൂമര തണൽ കോഡിനേറ്റർ സുനിൽ സുരേന്ദ്രൻ വൃക്ഷ തൈകൾ വിതരണം ചെയ്തു. സ്കൂൾ .എച്ച് .എം.റോയ് മോൻ . പഞ്ചായത്തംഗം പി. വൈ.നിസാർ . നീതു അനിൽ, ഷൈമജരീർ , അമൽ ജോസഫ്,റിയബിനോയി ,അഭിമന്യൂ എസ് , സുഷിത സി. എന്നിവർ ആശംസകൾ അർപ്പിച്ചു