അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി നല്കാന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം
തിരുവനന്തപുരം: പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി നല്കാന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇനി സ്കൂളുകളില്‍ അവശേഷിക്കുന്ന സീറ്റുകളില്‍ പ്രവേശനത്തിനായി നാളെ വൈകീട്ട് നാലു മണി വരെ അപേക്ഷിക്കാം.
പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഒഴിവുകള്‍ വെബ്സൈറ്റില്‍ അറിയാനാകും. ഒഴിവ് അനുസരിച്ച് എത്ര സ്കൂള്‍, കോംബിനേഷന്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം. ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്.