കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9 മുതൽ ഒന്ന് വരെ ആറാം മൈൽ, കടുവാമൂഴി, ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ച് എന്നീ പരിസരങ്ങളിൽ വൈദ്യുതിമുടങ്ങുന്നതാണ്.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 8 മുതൽ നാലു വരെ കളത്വ, കൈപ്പള്ളി, കൈപ്പള്ളി ചർച്ച്, ഇടമല, ഇടമല ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതിമുടങ്ങുന്നതാണ്.
അയ്മനം സെക്ഷന്റെ പരിധിയിലുള്ള തോണിക്കടവ്, ചേനപ്പാടി, ഏനാദി, കുഴിത്താർ, കല്ലുമട, വില്ലേജ് എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ 9:00 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതിമുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5.30 വരെ. ഇടനാട് പട്ടേട്ട് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതിമുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ സൂര്യാക്കവല, എൻ എസ് എസ്, പിള്ളക്കവല, കുട്ടംപുറം, കുര്യാറ്റുകുന്ന് എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30വരെമുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെട്ടിത്തുരുത്ത് , എല്ലുകുഴി , ആറ്റുവാക്കരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 08:00 മുതൽ വൈകിട്ട് 05:00 മണി വരെയും ചുടുകാട് ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതിമുടങ്ങും.