ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് നടക്കും
ലക്നൗ: ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് ലക്നൗവിലാണ് ആദ്യ മത്സരം. ഇന്ത്യയെ ശിഖർ ധവാൻ നയിക്കുമ്പോൾ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്. പേസർ മുകേഷ് കുമാർ,ബാറ്റർ രജത് പാട്ടീദാർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
ആസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനായി രോഹിത് ശർമ്മയും സംഘവും ഇന്ന് യാത്രതിരിക്കും. ആ ടീമിൽ ഇടം കിട്ടാത്തവരടങ്ങുന്ന ഇന്ത്യൻ ടീമാണ് ദക്ഷിണാഫ്രിക്കയെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ നേരിടുന്നത്.