കോരുത്തോട് സരസ്വതി ഗുരുദേവക്ഷേത്രത്തിൽ കുരുന്നുകൾക്ക് അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചു
കോരുത്തോട്: കോരുത്തോട് സരസ്വതി ഗുരുദേവക്ഷേത്രത്തിൽ കുരുന്നുകൾക്ക് അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചു.
കോരുത്തോട് .സരസ്വതി ഗുരുദേവക്ഷേത്ര. സന്നിധിയിൽ ഭക്തിയുടെ നിറവിൽ കരുന്നുകൾക്ക് അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചു
കോരുത്തോട്, മടുക്ക സി.കെ.എം.ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പ്രിൻസിപ്പൽമാരായ അനിതാ ഷാജി, എൻ.എസ്.ശശിധര പണിക്കർ എന്നിവരാണ് കുരുന്നുകളുടെ നാവിൽ സ്വർണം കൊണ്ട് ആദ്യാക്ഷരം കുറിച്ചത്.
പൂജയെടുപ്പ് ,പ്രത്യേക പൂജകൾ ,വിദ്യാഗോപാലമന്ത്രാർച്ചന, നാമജപ പാരായണം എന്നിവയും നടത്തി.
ക്ഷേത്രം ശാന്തി പി.ബി.സുനിൽ , ശാഖാ പ്രസിഡൻ്റ് എം.എസ്.ജയപ്രകാശ്, സെക്രട്ടറി അനീഷ് മുടന്തിയാനിയിൽ എന്നിവർ നവരാത്രി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.