കാഞ്ഞിരപ്പള്ളിയിലെ മാങ്ങ മോഷണ കേസ്: പോലീസുകാരന് സസ്പെന്‍ഷന്‍.
മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി ശിഹാബ് ആണ് കവര്‍ച്ച നടത്തിയത്. ഇയാള്‍ ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ്. സംഭവത്തിൽ കേസ് എടുത്തതിനെ തുടർന്നാണ് സസ്പെൻഷൻ കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവര്‍ച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. കടയ്ക്ക് മുന്‍പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.