ലോക വയോജനദിനത്തിൽ ആദരവുമായ് കോൺഗ്രസ് പാറത്തോട്മ ണ്ഡലം കമ്മിറ്റി
ലോക വയോജനദിനത്തിൽ ആദരവുമായ് കോൺഗ്രസ്
പാറത്തോട് – പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ലോക വയോജന ദിനത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെ പൊന്നാട അണിയിച്ച്ആദരിച്ചു. പി.കെ. ശ്രീധരൻ , പുളിക്കൽ, പഴുമല, പി.എം ഹനീഫാ , പുതുമീരാൻ വീട്ടിൽ പാറത്തോട്, ഡോമിനിക്ക് (കുട്ടി ചേട്ടൻ ) തകടിയേൽ , മുക്കാലി പാറത്തോട് എന്നിവരുടെ ഭവനങ്ങൾ സന്ദർശിച്ചാണ് ആദരവ് നൽകിയത്. മണ്ഡലം പ്രസിഡന്റ് റ്റി എം ഹനീഫ, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മോഹനദാസ് പഴൂമല , ബ്ലോക്ക് ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടിത്തോട്ടം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ദിലീപ് ബാബു, കോൺഗ്രസ് മണ്ഡലം കമ്മറ്റി അംഗം പി എം സെയിനില്ലാവുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.