കിഫയുടെ പീപ്പിൾ സ്കൂൾ ഏകദിന പഠന ക്ലാസ് ഇന്ന് കോരുത്തോട്ടിൽ
കിഫയുടെ പീപ്പിൾ സ്കൂൾ ഏകദിന പഠന ക്ലാസ് ഇന്ന് കോരുത്തോട്ടിൽ
കോരുത്തോട്:കർഷകർ നിലവിൽ അഭിമുഖീകരിക്കുന്ന ബഫർ സോൺ, പരിസ്ഥിതി ലോല മേഖലയായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വർദ്ധിച്ചു വരുന്ന വന്യ മൃഗശല്യം, തുടങ്ങിയ പ്രശ്നങ്ങളിൽ കർഷകർ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും, വിഷയങ്ങളിൽ കിഫ എന്ന സംഘടന നടത്തുന്ന ഇടപെടലുകൾ സംബന്ധിച്ചും ഉള്ള ഒരു ഏകദിനപഠന പരിപാടി ഇന്ന് കോരുത്തോട് സെന്റ്:ജോർജ് സിബിഎസ് ഇ സ്കൂൾ ഹാളിൽ വച്ച് രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി നടത്തും.
KIFA ചെയർമാൻ അലക്സ് ഒഴുകയിൽ ഉൾപ്പെടെയുള്ള നേതാക്കൾ ആ പഠനപരിപാടിയിൽ പങ്കെടുക്കുന്നു.
മെമ്പർഷിപ് ഫീസ് അടച്ച് കിഫയിൽ അംഗത്വം എടുക്കുന്നതിന് അന്ന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും വേണ്ടി 6282197532, 9495212355 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്