കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 30 ന് വൈദ്യുതി മുടങ്ങും.
കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 30 ന് വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാർത്തിക , കാക്കാംതോട് , മഞ്ചാടിക്കര വാണി ഗ്രൗണ്ട് , വൈ എം എസ് വെജിറ്റബിൾ മാർക്കറ്റ് , വട്ടപ്പള്ളി അമ്മൻകോവിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10:00 മുതൽ 03:00 മണി വരേയും പെരുന്ന അമ്പലം ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാക്കാട്, മീനച്ചിൽ വായനശാല, കുറ്റില്ലാം, കടയം, പന്ത്രണ്ടാം മൈൽ, തേവർ മറ്റം, വെള്ളിയേ പള്ളി, ഈന്തുംമൂട് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യമ്പള്ളി, മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ്, പെരുമ്പനച്ചി, മുല്ലശേരി, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മണി മുതൽ 2:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5.30 വരെ. ചിറ്റാർപള്ളി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുറോഡ് നമ്പർ 1, കൊച്ചുറോഡ് നമ്പർ 2, എസ് സി കവല, കുളിക്കടവ്, പാലമറ്റം അമ്പലം, മാടത്താനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങും