എരുമേലി ഓരുങ്കൽക്കടവ് കോസ്വേയുടെ കൈവരികൾ പുനഃസ്ഥാപിച്ചു
എരുമേലിയിലെ കൈവരികൾ തകർന്ന ഓരുങ്കൽക്കടവ് കോസ്വേയിലൂടെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആറുവയസ്സുകാരി മണിമലയാറ്റിലേക്ക് വീണ സാഹചര്യത്തിൽ, കൂടുതൽ അപകടം ഒഴിവാക്കാൻ ഓരുങ്കൽക്കടവ് കോസ്വേയുടെ കൈവരികൾ പുനഃസ്ഥാപിച്ചു. യാത്ര അപകടകരമായ കോസ്വേയിൽനിന്നു ശനിയാഴ്ചയാണ് എരുമേലി വേങ്ങശേരിൽ നൗഷാദിന്റെ മകൾ ഷഹാന 20 അടി താഴ്ചയിൽ ആറ്റിലേക്കുവീണത്. ഉമ്മ അൻസൽനയ്ക്കൊപ്പം ആശുപത്രിയിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം. യാതൊരു പരിക്കുമില്ലാതെ കുട്ടി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടവാർത്ത അറിഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് അ ധികാരികളോട് പാലത്തിന്റെ കൈവരികൾ അടിയന്തിരമായി പുന:സ്ഥാപിക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു.