നാഷണൽ യൂത്ത് ലീഗ് കോട്ടയം ജില്ലാ കൺവെൻഷൻ നടത്തി
മത രാഷ്ട്ര വാദികൾ രാജ്യ ദ്രോഹികൾ – അഡ്വ:ഷമീർ പയ്യനങ്ങാടി .
കോട്ടയം:മത രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്നവർ രാജ്യദ്രോഹികളാണെന്നും രാജ്യ സ്നേഹികളുടെ മുദ്രാവാക്യം മതേതര രാഷ്ട്രമാണെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ:ഷമീർ പയ്യനങ്ങാടി പറഞ്ഞു .
നാഷണൽ യൂത്ത് ലീഗ് ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയംപെൻഷൻ ഭവനിൽ നടന്ന കൺവൻഷനിൽവെച്ച് നാഷണൽ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായി ഫൈസൽ റഹ് മാൻ (പ്രസിഡന്റ്) റിയാസ് കോട്ടയം, സുനിൽ പി.എസ് (വൈ: പ്രസിഡന്റ് മാർ)
സിയ വഹാബ് (ജന: സെക്രട്ടറി)
ഷിജാസ് പട്ടിമറ്റം, അനിൽ നായർ (സെക്രട്ടറിമാർ ) യൂസുഫ്ഐഡിയൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ജന: സെക്രട്ടറി ഫാദിൽ അമീൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ഫൈസൽ റഹ് മാൻ അദ്ധ്യക്ഷത വഹിച്ചു. റഫീക്ക് പട്ടരു പറമ്പിൽ സ്വാഗതം പറഞ്ഞു. ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് ജിയാഷ് കരിം,ഡോ : ബേനസീർ , സിയ വഹാബ്, അബ്ദുള്ള .റ്റി. പി , റിയാസ് കോട്ടയം, നവാസ്,യൂസഫ് ഐഡിയൽ എന്നിവർ പ്രസംഗിച്ചു.