തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണും എം.എൽ.എ
തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണും എം.എൽ.എ.
കാഞ്ഞിരപ്പള്ളി – പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുനന നാ ളുടെ ശല്യത്തിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കുവാൻ ക്രിയാത്മകമായ പ്രവർത്തന ത്തിന് നേതൃത്വം നൽകുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അഭിപ്രായ പ്പെട്ടു. ABC പ്രോഗ്രാം, തെരുവുനായ്ക്കളുടെ വന്ധീകരണം, തെരുവുനായ് ഷെർ സംവി ധാനം, പ്രതിരോധ കുത്തിവെയ്പ്പ് എന്നീ വിഷയങ്ങളിൽ അടിയന്തിര നടപടി സ്വീകരിക്കു വാൻ ബ്ലോക്ക് പഞ്ചായത്തിന്റെ എല്ലാ സഹായം ഉണ്ടാകണമെന്നും, ബ്ലോക്ക് പഞ്ചായത്ത് നട ത്തുന്ന ഈ ഏകദിന പരിശീലനപരിപാടി സംസ്ഥാനത്തിന് ആകെ മാതൃകാപരമാണെന്നും എം.എൽ.എ. അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന പരിശീലന പരി പാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി.