കാഞ്ഞിരപ്പള്ളി താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി തിരഞ്ഞെടുപ്പ്: സഹകരണ സംരക്ഷണ മുന്നണിക്ക് അട്ടിമറി വിജയം
കാഞ്ഞിരപ്പള്ളി താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി തിരഞ്ഞെടുപ്പ്:
സഹകരണ സംരക്ഷണ മുന്നണിക്ക് അട്ടിമറി വിജയം
കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ അനുകൂല സംഘടനകൾ നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണിക്ക് അട്ടിമറി വിജയം.
കഴിഞ്ഞ 40 വർഷമായി യുഡിഎഫ് അനുകൂല സംഘടനയായ എംപ്ലോയീസ് ഫ്രണ്ട്
ഭരിച്ചിരുന്ന സൊസൈറ്റിയിലേക്ക് വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെയും , എംപ്ലോയിസ് കൗൺസിലിലെയും, കേരള കോൺഗ്രസ് (എം) നേതൃത്വം നൽകുന്ന സഹകരണ ഫോറത്തിന്റെയും നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി 11ൽ 11 സീറ്റും നേടി ഭരണം പിടിച്ചെടുത്തു.
കഴിഞ്ഞകാലങ്ങളിൽ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ ഭാഗമായിരുന്ന കേരള കോൺഗ്രസ് (എം ) അനുകൂല ജീവനക്കാരുടെ നേതൃത്വത്തിൽ സഹകരണ ഫോറം രൂപീകരിച്ച് ഇടത് സംഘടനകളുമായി ചേർന്ന് സഹകരണ സംരക്ഷണ മുന്നണി ആയിട്ടാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
സിപിഎം അനുകൂല സംഘടനയായ കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതൃത്വം നൽകിയ പാനലിൽ മത്സരിച്ച എബി ജേക്കബ്, എ.ജെ. ഗിരീഷ്‌കുമാർ, ഗിരീഷ്‌കുമാർ റ്റി. എൻ, ഫിനോ ജേക്കബ്, ബാബു മാത്യു, റ്റി. ആർ. രവിചന്ദ്രൻ എന്നിവർ ജനറൽ മണ്ഡലത്തിലും, വനിതാ സംവരണ മണ്ഡലത്തിൽ ജയമോൾ പി. ജി, സജിത പി. എ, റിനോ. കെ. പുരുഷ് എന്നിവരും സംവരണ മണ്ഡലത്തിൽ ഹരികുമാർ പി പി യും, നിക്ഷേപക മണ്ഡലത്തിൽ അരുൺ ജോസഫുമാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം എൽ.ഡി.എഫ് ന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് കുരിശുങ്കൽ കവലയിൽ കൺവീനർ അരുൺ.എസ്.നായരുടെ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് നേതാക്കളായ അഡ്വ. ഗിരീഷ് എസ് നായർ, അഡ്വ.സാജൻ കുന്നത്ത്, ഷാജി പാമ്പൂരി, ജോളി മടുക്കക്കുഴി, സംഘടനാ നേതാക്കളായ റ്റി.സി വിനോദ്, കെ പ്രശാന്ത്, രേഖ. എസ്.നായർ, അബ്ദുൽ ഹാരിസ്, രാഹുൽ.ബി പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.