വോട്ടർപട്ടിക – ആധാർ ബന്ധിപ്പിക്കൽ; ശനിയും ഞായറും പ്രത്യേക സൗകര്യം
വോട്ടർപട്ടിക – ആധാർ ബന്ധിപ്പിക്കൽ; ഇന്നും നാളെയും പ്രത്യേക സൗകര്യം
കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്നും നാളെയും (ശനി,ഞായർ, സെപ്റ്റംബർ 24, 25) ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയതായി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു. വോട്ടർമാർ ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി താലൂക്ക് / വില്ലേജ് കേന്ദ്രത്തിലെത്തി അവസരം പ്രയോജനപ്പെടുത്തണമെന്നും കളക്ടർ അറിയിച്ചു.