പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്
കോട്ടയം: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കോട്ടയത്തും അക്രമം. കോട്ടയം തെള്ളകത്തും കുറിച്ചിയിലും കെ.എസ്ആർ.ടിസി ബസുകൾക്ക് നേരെ കല്ലേറ്. കോട്ടയം സംക്രാന്തിയിൽ ലോട്ടറിക്കടയ്ക്ക് നേരെ ആക്രമണവും ഉണ്ടായി. ഈരാറ്റുപേട്ടയിൽ വാഹനം തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഘർഷമുണ്ടായത്. വാഹനം തടഞ്ഞ പോപുലർ ഫ്രണ്ട് പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തി ഓടിച്ചു. 5 പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയത്ത് കുറിച്ചിയിൽ എം സി റോഡിൽ കെഎസ്ആർറ്റിസി ബസുകൾക്ക് നേരേ കല്ലേറുണ്ടായി. കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റിലും സമീപ പ്രദേശങ്ങളിലും എം സി റോഡിൽ കെഎസ്ആർറ്റിസി ബസുകൾക്ക് നേരേ വ്യാപക കല്ലേറുണ്ടായി. കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ കല്ലേറിൽ നിരവധി ബസുകളുടെ ചില്ലുകൾ തകർന്നു.
സ്ഥലത്ത് പോലീസ് എത്തി.
തെള്ളകത്താണ് മറ്റൊരു കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായത്. എറണാകുളം ഭാഗത്തേയ്ക്കു പോയ ബസിന് നേരെയാണ് കല്ലേറ്. ബസ് തെള്ളകം ഭാഗത്ത് നിർത്തിയിട്ടിരിക്കുകയാണ്. ഇതിനിടെ സംക്രാന്തിയിൽ ലോട്ടറിക്കടയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. എസ്.എൻഡിപി നേതാവ് സുരേഷ് വടക്കന്റെ കടയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
കോട്ടയം കോടിമതയിൽ ലോറിക്ക് നേരെ കല്ലേറുണ്ടായി. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞതെന്ന് ലോറി ഡ്രൈവർ പറഞ്ഞു. കല്ലേറിൽ ലോറിയുടെ ഗ്ലാസുകൾ തകർന്നു.
ഹർത്താലിനിടെ ഈരാറ്റുപേട്ടയിൽ സംഘർഷം വഴി നിറഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഈരാറ്റുപേട്ട ടൗണിൽ രാവിലെ മുതൽ ഗതാഗതം തടഞ്ഞിരുന്നു. രാവിലെ എട്ടരയോടുകൂടി ബൈക്ക് യാത്രക്കാരനെ തടഞ്ഞതോടുകൂടിയാണ് സംഘർഷം എടുത്തത്.
ബൈക്കിൽ വന്ന യുവാവ് ചോദ്യം ചെയ്തതോടെ കൂടി സംഘർഷം ഉടലെടുക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസ് ലാത്തി വീശുകയും യാത്രക്കാരനെ ആക്രമിക്കാൻ ശ്രമിച്ച ആളെ കഷ്ടഡി lയിൽ എടുത്തപ്പോൾ മറ്റുള്ളവർ ഇത് തടഞ്ഞു. ഇയാളെ കയറ്റിയ വാഹനത്തിനുമുന്നിൽ പ്രവർത്തകർ കിടന്ന് പ്രതിഷേധിച്ചു. തുടർന്ന് കൂടുതൽ പ്രവർത്തകർ എത്തിയപ്പോൾ പോലീസ് രണ്ടാമതും ലാത്തി വീശി. തുടർന്ന് നൂറുകണക്കിന് പ്രവർത്തകർ സംഘടിച്ച് അഹമ്മദ് ഗുരുക്കൾ നഗറിൽ കുത്തിയിരുന്നു. റോഡിൽ കിടന്ന പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചാണ് വാനിൽ കയറ്റിയത്