തെരുവുനായ്ക്കളെ പ്രതിരോധിക്കാൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
തെരുവുനായ്ക്കളെ പ്രതിരോധിക്കാൻ ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി തെരുവുനായ്ക്കളുടെ ശല്യത്തിൽ നിന്നും നമ്മുടെ നാടിനെ മോചിപ്പി ക്കുവാനും, നായ് കുടിക്കുന്നത് ഒഴിവാക്കുവാനും, നായ്ക്കടിയേറ്റയാൾക്ക് നൽകേണ്ട പ്രതി രോധ പ്രവർത്തനങ്ങളെ സംബന്ധിച്ചും, സമൂഹത്തിന്റെ താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരെ ഉൾക്കൊള്ളിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 24-ാം തീയതി ശനിയാഴ്ച 9.30 മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഏകദിന പരിശീലന പരി പാടി സംഘടിപ്പിക്കുന്നു. ഈ പരിപാടിയിൽ പ്രധാനമായും സ്കൂൾ അധികൃതർ, പി.റ്റി.എ. സ്കൗട്ട്, എൻ.സി.സി., എസ്.പി.സി, ഗ്യാസ് സപ്ലൈയേഴ്സ്, പതവിതരണക്കാർ, പോസ്റ്റ്മാൻ, അംഗൻവാടി വർക്കർമാർ, വി.ഇ.ഒ മാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രതിനിധി കൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ആരോഗ്യ വർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്നവരെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേരള കാർഷിക സർവ്വക ലാശാലയിലെ വിദഗ്ദ്ധ ഡോക്ടറായ ജിജിൻ. റ്റി (അസിസ്റ്റന്റ് പ്രൊഫസർ കേരള കാർഷിക സർവ്വകലാശാല) ക്ലാസ്സ് നയിക്കുന്നതായിരിക്കും. സെമിനാറിന്റെ ഉത്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവ്വഹിക്കുന്നതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിമല ജോസഫ്, കാഞ്ഞിരപ്പള്ളി വെറ്ററിനറി സർജൻ ഡോ. വിനു ഗോപിനാഥ്, ജോയിന്റ് ബി.ഡി.ഒ. റ്റി. ഇ. തുടങ്ങിയവർ പ്രതസമ്മേളനത്തിൽ പങ്കെടുത്തു.