എയര്‍ പിസ്റ്റളുമായി വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: എയര്‍ പിസ്റ്റളുമായി വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പായിക്കാട് മള്ളൂശ്ശേരി താഴെപള്ളില്‍ വീട്ടില്‍ സത്യന്‍ മകന്‍ അനന്തു സത്യന്‍ (25) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞദിവസം ഇയാളുടെ ബന്ധുകൂടിയായ അനീഷ് തമ്പി എന്നയാളെയാണ് വീട്ടില്‍ കയറി കയ്യില്‍ കരുതിയിരുന്ന എയര്‍ പിസ്റ്റളുമായി ഭീഷണിപ്പെടുത്തിയത്. ഇവര്‍ തമ്മില്‍ കുടുംബപരമായ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പ്രതിക്ക് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ അടിപിടി കേസ് നിലവിലുണ്ട്.
കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്‌ഐ ശ്രീജിത്ത് റ്റി, സിപിഒമാരായ ദിലീപ് വര്‍മ്മ, വിഷ്ണു വിജയദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.