എൻ ഐ എ പൊലീസ് സംഘം മുണ്ടക്കയത്തുനിന്നും രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു
മുണ്ടക്കയം: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന റെയ്ഡിന്റെ ഭാഗമായി എൻ ഐ എ പൊലീസ്
സംഘം മുണ്ടക്കയം പെരുവന്താനം ഭാഗങ്ങളിൽ നിന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തു.ഇന്ന് വെളുപ്പിനെ രണ്ട് മണിക്ക്
പോപ്പുലർ ഫ്രണ്ടിന്റെ സജീവ
പ്രവർത്തകനും വണ്ടൻപതാൽ
സ്വദേശിയുമായ നജുമുദ്ദീന്റെ വീട്
വളഞ്ഞ് ഇയാളെ പിടികൂടി.
പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ നേതാവായ പെരുവന്താനം സ്വദേശിയേയും ഇതേസമയം അറസ്റ്റ് ചെയ്തു. പിടികൂടിയ
നജുമുദ്ദീനെ എൻഐഎ സംഘം
കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. റെയ്ഡ്ഡിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രാദേശിക പോലീസ് സ്റ്റേഷനിലും ലഭ്യമല്ല. അതേസമയം നടപടിക്രമങ്ങൾ പാലിച്ചല്ല റെയ്ഡ് നടത്തിയിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുറ്റപ്പെടുത്തുന്നുണ്ട്. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറിയതായും പെരുവന്താനത്ത് നിന്നും ജില്ലാ നേതാവിന്റെ വിദ്യാർത്ഥിയായ മകനെയും കസ്റ്റഡിയെടുത്തുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിന്റെ സമയം നൂറുകണക്കിന് പ്രവർത്തകർ വണ്ടൻ പതാലിൽ പ്രതിഷേധവുമായി എത്തിയിരുന്നു. റെയ്ഡ്ഡിൽ വീടിനുള്ളിൽ നിന്നും ഒന്നും കണ്ടെടുത്തില്ല എന്ന് എഴുതി വാങ്ങിച്ച ശേഷമാണ് എൻഐഎ സംഘത്തെ ഇവർ വിട്ടയച്ചത്