മുണ്ടക്കയത്ത്പോ ക്സോ കേസിൽ പ്രതി അറസ്റ്റിൽ.
പോക്സോ കേസിൽ പ്രതി അറസ്റ്റിൽ.
മുണ്ടക്കയം പറത്താനം ഭാഗത്ത് വേങ്ങതാനത്തു വീട്ടിൽ ചാക്കോ മകൻ നിതിൻ ചാക്കോ (21) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം സന്ധ്യയോടുകൂടി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ അതിജീവിത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിജീവിതയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എസ്.ഐ മാരായ അനൂബ് കുമാർ, മാമൻ വി എബ്രഹാം, സി.പി.ഓ മാരായ രഞ്ജിത്ത് റ്റി.എസ്, ശരത് ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.