ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ; മുണ്ടക്കയം പൊലീസിന്റെ പിടിയിലായത് കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി
കോട്ടയം: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കല്ലേപാലം ഭാഗത്ത് കളിയിക്കൽ വീട്ടിൽ സുരേഷ് മകൻ സുധീഷ് (22) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് കേസിൽ പ്രതിയായതിനെ തുടർന്ന് മുണ്ടക്കയം പോലീസ് പിടികൂടുകയും, പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്ക് മുണ്ടക്കയം സ്റ്റേഷനിൽ മറ്റു കേസുകളും നിലവിലുണ്ട് . ഇയാളെ കോടതിയിൽ ഹാജരാക്കി.