മണിമല പൊന്തൻപുഴയിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവിന് നേരെ നായകൂട്ടത്തിൻ്റെ ആക്രമണം
എരുമേലി:മണിമല പൊന്തൻപുഴയിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവിന് നേരെ നായകൂട്ടത്തിൻ്റെ ആക്രമണം.മണിമല കരിമ്പനാക്കുളം പ്രാണംകയം ജെറീഷ് പി ജോസ് (35)നാണ് പരിക്കേറ്റത്.
പുലർച്ചെ ജോലിക്ക് പോകുകയായിരുന്നു യുവാവിന് നേരെ നായകൾ ചാടി വീഴുകയായിരുന്നു.യുവാവ് ധരിച്ചിരുന്ന ജാക്കറ്റിലാണ് നായ്ക്കൾ ആദ്യം കടിച്ചത്.ആക്രമണമുണ്ടായതോടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവാവ് റോഡിൽ വീണു .ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് നായകൾ ഓടി പോയത്.അപകടത്തിൽ പരിക്കേറ്റ ജെറീഷിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.