കൂട്ടിക്കൽ പഞ്ചായത്തിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം
കൂട്ടിക്കൽ: ഗ്രാമപഞ്ചായത്തിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ അംഗീകാരം ലഭിച്ച സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കള്‍ 2022 സെപ്തംബർ 1 മുതൽ 2023 ഫെബ്രുവരി 28 നുള്ളിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.